---
title: "#bigticket | ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്കും സുഹൃത്തുക്കൾക്കും 33 കോടി രൂപ "
english_title: "#crore #rupees #non-resident #Malayalis #friends #big #ticket #draw"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182120/crore-rupees-non-resident-malayalis-friends-big-ticket-draw"
published_at: "2024-02-04T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfb08b8e7cd_big_ticket.jpg"
keywords: []
---

# #bigticket | ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്കും സുഹൃത്തുക്കൾക്കും 33 കോടി രൂപ 

> **Lead Summary:** **അബുദബി: [** യുഎഇ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33 കോടി രൂപ (15 മില്ല്യൺ ഡോളർ) നേടി പ്രവാസി മലയാളിയും സുഹൃത്തുക്കളും. അൽ ഐനിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് അരിക്കാട്ടിന്റെ പേരിലെടുത്ത ടിക്കറ്റിന് ആണ് നറുക്ക് വീണത്.

## Article Content

**അബുദബി: [** യുഎഇ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33 കോടി രൂപ (15 മില്ല്യൺ ഡോളർ) നേടി പ്രവാസി മലയാളിയും സുഹൃത്തുക്കളും. അൽ ഐനിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് അരിക്കാട്ടിന്റെ പേരിലെടുത്ത ടിക്കറ്റിന് ആണ് നറുക്ക് വീണത്.

ബി​ഗ് ടിക്കറ്റിന്റെ 260-ാം സിരീസിലാണ് രാജീവിന് ഭാ​ഗ്യം കൈവന്നത്. ഇതൊരു സ്വപ്നമാണ്, എനിക്ക് ഇതൊരിക്കലും വിശ്വാസിക്കാനാകുന്നില്ല. നറുക്കെടുക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും രാജീവ് അരിക്കാട്ട് പറഞ്ഞു. രാജീവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ 20 പേർ ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്.

സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്ന് രാജീവ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ആണ് രാജീവ് ആ​ദ്യ ബി​ഗ് ടിക്കറ്റ് എടുത്തത്. ​ഗ്രാൻഡ് പ്രൈസ് ലഭിച്ചുവെന്ന് ബി​ഗ് ടിക്കറ്റ് അധികൃതർ വിളിച്ചുപറഞ്ഞപ്പോൾ ആദ്യം വിശ്വാസിക്കാനായില്ല.

സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനം ലഭിച്ച ഞെട്ടലിലാണ്. ഇത് വെറും സ്വപ്നം മാത്രമാണെന്നാണ് കരുതുന്നതെന്നും രാജീവ് അരിക്കാട്ട് പറഞ്ഞു. രണ്ട് മക്കൾക്കും ഭാര്യക്കുമൊപ്പം അൽഐനിലാണ് രാജീവ് താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182120/crore-rupees-non-resident-malayalis-friends-big-ticket-draw)