---
title: "മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു"
english_title: "Expatriate sentenced to death for drug possession"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18221/expatriate-sentenced-to-death-for-drug-possession"
published_at: "2021-12-29T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbf3e256004_shiksha.jpg"
keywords: []
---

# മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു . വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു . വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.

കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകളും പ്രതിയുടെ കുറ്റസമ്മത മൊഴിയും പരിഗണിക്കുമ്പോള്‍ മയക്കുമരുന്ന് കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായും കോടതിയുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18221/expatriate-sentenced-to-death-for-drug-possession)