---
title: " #parking | മസ്കറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ് "
english_title: "#Restrictions #parking #vehicles #Muscat #Royal #Oman #Police #notification"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182313/restrictions-parking-vehicles-muscat-royal-oman-police-notification"
published_at: "2024-02-05T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0dd33cb9fa_oman_police.jpg"
keywords: []
---

#  #parking | മസ്കറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ് 

> **Lead Summary:** **മസ്കറ്റ്: [** മസ്കറ്റ് ഗവർണറേറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. നാളെ മുതൽ രണ്ടു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം. ചൊവ്വ, ബുധൻ (ഫെബ്രുവരി 6-7) എന്നീ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

**മസ്കറ്റ്: [** മസ്കറ്റ് ഗവർണറേറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. നാളെ മുതൽ രണ്ടു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം. ചൊവ്വ, ബുധൻ (ഫെബ്രുവരി 6-7) എന്നീ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രഖ്യാപിച്ചിരിക്കുന്ന വാഹന പാർക്കിങ് നിയന്ത്രണം പാലിക്കുവാനും, പൊതുതാൽപ്പര്യത്തിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും റോയൽ ഒമാൻ പോലീസ് ഇന്ന് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182313/restrictions-parking-vehicles-muscat-royal-oman-police-notification)