Featured

#Kuwait | കുവൈറ്റ് ദേശീയ ദിനം; അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

News |
Feb 6, 2024 10:06 AM

കുവൈറ്റ് സിറ്റി: (gccnews.com) രാജ്യത്തെ ദേശീയ ദിനം. വിമോചന ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. ഫെബ്രുവരി 25(ഞായർ), 26 (തിങ്കൾ) എന്നീ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധിയാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളും കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഫെബ്രുവരി 27 ചൊവ്വാഴ്ച ജോലികൾ പുനരാരംഭിക്കും. എല്ലാ ജീവനക്കാർക്കും ദേശീയദിനാഘോഷങ്ങളിൽ പങ്കുചേരാനുള്ള അവസരമൊരുക്കുന്നതിനാണ് രണ്ട് ദിവസം ഔദ്യോഗിക അവധി നൽകുന്നതെന്നും ഔദ്യോ​ഗിക അറിയിപ്പിൽ വ്യക്തമാക്കി.

#Kuwait #NationalDay #Holidays #announced

Next TV

Top Stories