---
title: "#uaerain | യുഎഇയില്‍ കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "#heavy #rain #alert #uae #sunday #till #tuesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/183009/heavy-rain-alert-uae-sunday-till-tuesday"
published_at: "2024-02-08T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4c94c681a9_gcc.jpg"
keywords: []
---

# #uaerain | യുഎഇയില്‍ കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **അബുദാബി:** യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

## Article Content

**അബുദാബി:** യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.

മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ അസ്ഥിര കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/183009/heavy-rain-alert-uae-sunday-till-tuesday)