#accident | യുഎഇയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്

#accident | യുഎഇയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്
Feb 9, 2024 12:23 PM | By Susmitha Surendran

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി.

മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. സ്കൂള്‍ ബസ് പെട്ടെന്ന് വളവില്‍ തിരിച്ചപ്പോള്‍ നടപ്പാതയിലേക്ക് കയറിയാണ് അപടകമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജ്യുക്കേഷന്‍ അ​തോ​റി​റ്റി (എ​സ് പി ഇ എ) ക​ഴി​ഞ്ഞ​വ​ർ​ഷം 2,000 ബ​സു​ക​ളി​ൽ കാ​മ​റ​ക​ളും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്നു. കൊവി​ഡി​ന്​ മു​മ്പ് ത​ന്നെ ബ​സു​ക​ളി​ൽ ജിപിഎ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച്​ ട്രാക്കി​ങ്​ സൗ​ക​ര്യവും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

#Five #injured #schoolbus #accident #uAE

Next TV

Related Stories
#fire |ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

Feb 22, 2024 04:58 PM

#fire |ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി...

Read More >>
#saudiarabia | പനി, ചുമ, ശ്വാസംമുട്ടൽ; ചികിത്സ തേടിയവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന, നാല് കേസുകൾ! സൗദിയിൽ വീണ്ടും മെര്‍സ്

Feb 22, 2024 03:36 PM

#saudiarabia | പനി, ചുമ, ശ്വാസംമുട്ടൽ; ചികിത്സ തേടിയവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന, നാല് കേസുകൾ! സൗദിയിൽ വീണ്ടും മെര്‍സ്

ആറു മാസത്തിനിടെ മെര്‍സ് വൈറസ് സ്ഥിരീകരിച്ച നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന...

Read More >>
#accident | ഒമാനിൽ വാഹനാപകടം; ട്രക്ക് ഡ്രൈവർ മരിച്ചു

Feb 22, 2024 03:21 PM

#accident | ഒമാനിൽ വാഹനാപകടം; ട്രക്ക് ഡ്രൈവർ മരിച്ചു

ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ്...

Read More >>
Top Stories