---
title: "പുതുവര്‍ഷാഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം പിഴ"
english_title: "New Year celebration; A fine of 3,000 dirhams for not wearing a mask"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18316/new-year-celebration-a-fine-of-3000-dirhams-for-not-wearing-a-mask"
published_at: "2021-12-29T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc769af3a0b_mask.jpg"
keywords: []
---

# പുതുവര്‍ഷാഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം പിഴ

> **Lead Summary:** **ദുബൈ:** പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ. മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

## Article Content

**ദുബൈ:** പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ. മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. അതേസമയം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18316/new-year-celebration-a-fine-of-3000-dirhams-for-not-wearing-a-mask)