---
title: "ബാൽക്കണിയിൽ വസ്ത്രം തൂക്കിയാൽ പിഴ "
english_title: "Penalty for hanging clothes on the balcony ..."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18391/penalty-for-hanging-clothes-on-the-balcony"
published_at: "2021-12-30T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd6b746578c_uae.jpg"
keywords: []
---

# ബാൽക്കണിയിൽ വസ്ത്രം തൂക്കിയാൽ പിഴ 

> **Lead Summary:** **ദുബായ് : **നഗരഭംഗിക്കു മങ്ങലേൽക്കും വിധം ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ നടപടിയെന്നു ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്.

## Article Content

**ദുബായ് : **നഗരഭംഗിക്കു മങ്ങലേൽക്കും വിധം ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ നടപടിയെന്നു ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്.

ബാൽക്കണിയിലും ജനാലകളിലും വസ്ത്രം തൂക്കിയിടുന്നതും ഉണക്കാനിടുന്നതും നിയമലംഘനമാണ്. ബാൽക്കണിയുടെ വലിപ്പമനുസരിച്ച് 500 മുതൽ 1,500 ദിർഹം വരെ പിഴ ചുമത്തും.**

മറ്റു നിയമ ലംഘനങ്ങൾ**

∙ സിഗരറ്റ് കുറ്റിയും ചാരവും ബാൽക്കണിയിൽ നിന്നു താഴേക്കിടുക.

∙ ചപ്പുചവറുകൾ വലിച്ചെറിയുക.

* ബാൽക്കണി വൃത്തിയാക്കുമ്പോൾ താഴേക്കു വെള്ളം വീഴുക. എയർകണ്ടീഷനുകളിൽ നിന്നു വെള്ളം വീഴുന്നതും ശിക്ഷാർഹമാണ്. ഇവയുെട അറ്റകുറ്റപ്പണി കൃത്യമായി നടത്തണം.

∙പക്ഷികൾക്കു തീറ്റ കൊടുക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങളും വിസർജ്യവും താഴേക്കു വീഴുക

∙ സാറ്റലൈറ്റ് ഡിഷുകളും ആന്റിനകളും സ്ഥാപിക്കുക

∙ ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിടുക

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18391/penalty-for-hanging-clothes-on-the-balcony)