---
title: "#omanrain | കനത്ത മഴ; ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു"
english_title: "#oman #heavy #rain #three #death #2 #dead #bodies #found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184024/oman-heavy-rain-three-death-2-dead-bodies-found"
published_at: "2024-02-12T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca60a170a41_oman.jpg"
keywords: []
---

# #omanrain | കനത്ത മഴ; ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** **മസ്കറ്റ്: **ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

## Article Content

**മസ്കറ്റ്: **ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിലാണ അപകടമുണ്ടായത്. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു.

ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു. ഇന്ന് രാത്രിയിൽ ഒമാനിൽ കനത്ത മഴയ്ക്കാണ് സാധ്യത.

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലർച്ചെയും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184024/oman-heavy-rain-three-death-2-dead-bodies-found)