---
title: "#narendramodi | പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ; നാളെ അബുദബിയിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്യും "
english_title: "#UAE #today #temple #AbuDhabi #inaugurated #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184048/uae-today-temple-abudhabi-inaugurated-tomorrow"
published_at: "2024-02-13T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cade072f89e_modi.jpg"
keywords: []
---

# #narendramodi | പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ; നാളെ അബുദബിയിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **അബുദബി: [** രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ നടത്തും.

## Article Content

**അബുദബി: [** രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. വൈകിട്ട് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന അഹ്‌ലൻ മോദി സമ്മേളനം അബുദബി സായിദ് സ്‌റ്റേഡിയത്തിൽ നടക്കും.

നാളെ അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ക്ഷേത്രസമർപ്പണ ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും നാളെ പ്രവേശനം അനുവദിക്കുക.

എന്നാൽ ഫെബ്രുവരി 18 മുതൽ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനാകും. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉൾക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184048/uae-today-temple-abudhabi-inaugurated-tomorrow)