---
title: "മെട്രോ-ബസ് സർവീസ് സമയം പുനഃക്രമീകരിച്ചു"
english_title: "Metro-bus service time has been rescheduled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18417/metro-bus-service-time-has-been-rescheduled"
published_at: "2021-12-30T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd83fb8c3c0_METRO.jpg"
keywords: []
---

# മെട്രോ-ബസ് സർവീസ് സമയം പുനഃക്രമീകരിച്ചു

> **Lead Summary:** **ദുബായ്:** പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മെട്രോ-ബസ് സർവീസുകളുടെ ഉൾപ്പെടെ സമയം ആർടിഎ പുനഃക്രമീകരിച്ചു. മെട്രോ, ട്രാം, ബസ് സർവീസുകളും ജലയാനങ്ങളും കൂടുതൽ സർവീസ് നടത്തും.**

## Article Content

**ദുബായ്:** പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മെട്രോ-ബസ് സർവീസുകളുടെ ഉൾപ്പെടെ സമയം ആർടിഎ പുനഃക്രമീകരിച്ചു. മെട്രോ, ട്രാം, ബസ് സർവീസുകളും ജലയാനങ്ങളും കൂടുതൽ സർവീസ് നടത്തും.**

മെട്രോ സർവീസ്****

മെട്രോ റെഡ്-ഗ്രീൻ ലൈനുകളിൽ വെള്ളി രാവിലെ 8 മുതൽ ഞായർ പുലർച്ചെ 2.15 വരെ സർവീസ് ഉണ്ടാകും. തുടർന്ന് ഞായർ രാവിലെ 8 മുതൽ പുലർച്ചെ 1.15 വരെ.

ട്രാം സർവീസ്****

ട്രാമുകൾ വെള്ളി രാവിലെ 9 മുതൽ ഞായർ പുലർച്ചെ 1വരെയും ഞായർ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും.

ബസ് സർവീസ്****

ഗോൾഡ് സൂഖ് സ്റ്റേഷൻ: ശനി പുലർച്ചെ 4.50-രാത്രി 1.22, അൽ ഗുബൈബ: പുലർച്ചെ 4.26-രാത്രി 12.57, സത് വ: പുലർച്ചെ 4.45-രാത്രി 11.50 ( റൂട്ട് സി01 സർവീസ് മുഴുവൻ സമയവും ഉണ്ടാകും), ഖിസൈസ്: പുലർച്ചെ 4.50-രാത്രി 12.04, അൽഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ: പുലർച്ചെ 5.02-രാത്രി 11.30, ജബൽഅലി: പുലർച്ചെ 4.58-രാത്രി 11.47.

സെന്റർ പോയിന്റ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ബുർജ് ഖലീഫ, അബു ഹെയിൽ, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ ബസുകൾ ട്രെയിൻ സമയക്രമമനുസരിച്ച് സർവീസ് നടത്തും.

ഇന്റർസിറ്റി ബസ്****

അൽ ഗുബൈബ: രാവിലെ 6.40-രാത്രി 10.20, യൂണിയൻ സ്ക്വയർ: പുലർച്ചെ 4.25-രാത്രി 12.15, ദെയ്റ സിറ്റി സെന്റർ: രാവിലെ 6.40-രാത്രി 11.30, അൽ സബ്ക: രാവിലെ 6.30-രാത്രി 10.30, ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ: രാവിലെ 6.30-രാത്രി 10.35, ഹത്ത സ്റ്റേഷൻ: പുലർച്ചെ 5.30-രാത്രി 9.30.

ഷാർജ ജുബൈൽ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.30 മുതൽ രാത്രി 11.15 വരെയും അജ്മാൻ റൂട്ടിൽ പുലർച്ചെ 5.30 മുതൽ രാത്രി 11 വരെയും സർവീസ് ഉണ്ടാകും.

എക്സ്പോ റൈഡർ ഇന്റർസിറ്റി സ്റ്റേഷനുകളിൽ നിന്നുള്ള സർവീസുകൾ വെള്ളി രാത്രി 8 മുതലും എക്സ്പോ റൈഡർ ദുബായ് സ്റ്റേഷനുകളിൽ നിന്നുള്ള സർവീസുകൾ രാത്രി 10 മുതലും നിർത്തിവയ്ക്കും.

സൗജന്യ പാർക്കിങ്****

ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള വാഹന പാർക്കിങ് മേഖലകളിൽ ശനി സൗജന്യ പാർക്കിങ് അനുവദിക്കും.

ഉപഭോക്തൃ സേവന കേന്ദ്രങ്ങൾക്ക് അവധി**

ഉപഭോക്തൃ സേവനകേന്ദ്രങ്ങൾക്ക് ഇന്നു മുതൽ ഞായർ വരെ അവധിയായിരിക്കും. തിങ്കളാഴ്ച തുറക്കും. ഉം റമൂൽ, അൽ മനാര, ദെയ്റ, അൽ ബർഷ, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട് കേന്ദ്രങ്ങൾ അവധി ദിവസങ്ങളിലടക്കം മുഴുവൻ സമയവും പ്രവർത്തിക്കും. സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾക്ക് ശനിയാഴ്ചയാണ് അവധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18417/metro-bus-service-time-has-been-rescheduled)