---
title: "#Dubai | മോശം കാലാവസ്ഥയെ തുടർന്ന് എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി ദുബായ് ആർടിഎ "
english_title: "#Dubai #RTA #cancels #road #tests #due #bad #weather"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184186/dubai-rta-cancels-road-tests-due-bad-weather"
published_at: "2024-02-13T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb381c06e91_drive.jpg"
keywords: []
---

# #Dubai | മോശം കാലാവസ്ഥയെ തുടർന്ന് എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി ദുബായ് ആർടിഎ 

> **Lead Summary:** **ദുബായ്: [ **മോശം കാലാവസ്ഥയെ തുടർന്ന് എല്ലാ റോഡ് ടെസ്റ്റുകളും പുനഃക്രമീകരിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

## Article Content

**ദുബായ്: [ **മോശം കാലാവസ്ഥയെ തുടർന്ന് എല്ലാ റോഡ് ടെസ്റ്റുകളും പുനഃക്രമീകരിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

തുടർച്ചയായി ശക്തമായി പെയ്ത മഴയെ തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് റോഡ് ടെസ്റ്റ് മാറ്റിവെച്ചത്.

വിദ്യാർത്ഥികളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ആർടിഎയുടെ തീരുമാനം. അതേസമയം മഴക്കാലത്ത് വാഹനമോടിക്കുന്നവർ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും ഗതാ​ഗത അതോറിറ്റി ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184186/dubai-rta-cancels-road-tests-due-bad-weather)