#NarendraModi | പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തർ സന്ദർശിക്കും

#NarendraModi | പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തർ സന്ദർശിക്കും
Feb 13, 2024 03:24 PM | By MITHRA K P

ദോഹ: (gccnews.com) അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് മന്ദിറിൻ്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കും. രാജ്യത്തെ തലസ്ഥാനമായ ദോഹയിലേക്കാണ് മോദിയെത്തുന്നത്. ​​

ഖത്തർ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് രാജ്യം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചത്.

വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ ഡൊമെയ്ൻ തുടങ്ങി വിവിധ മേഖലകളിൽ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി യുഎഇയിൽ എത്തുന്നത്.

ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ സമ്മേളനത്തിലാണ് പറഞ്ഞത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും മറ്റ് ഉന്നതരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്ത്യൻ നാവികരുടെ മോചനത്തിൽ പ്രധാനമന്ത്രി അമീറിനെ നന്ദി അറിയിക്കും. ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച് മൂന്നര മാസത്തിന് ശേഷം തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളിൽ ഏഴ് പേരും തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ ദോഹ സന്ദർശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്.

ഇന്ത്യക്കാരുടെ തിരിച്ചുവരവിന് ഖത്തറിനോട് ഇന്ത്യ നന്ദിയുള്ളവരാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മേഖലകളിൽ ഇന്ത്യ-ഖത്തർ സഹകരണം ക്രമാനുഗതമായി വളരുകയാണ്. 2016ലാണ് മോദിയുടെ ആദ്യ ഖത്തർ സന്ദർശനം.

#PrimeMinister #NarendraModi #visit #Qatar #Wednesday

Next TV

Related Stories
#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

May 6, 2024 07:32 PM

#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴയ്ക്ക് സാധ്യത...

Read More >>
#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

May 6, 2024 07:24 PM

#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകന്‍ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയില്‍...

Read More >>
#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 6, 2024 07:19 PM

#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 6, 2024 07:15 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ:...

Read More >>
#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

May 6, 2024 05:41 PM

#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ...

Read More >>
#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

May 6, 2024 03:09 PM

#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം...

Read More >>
Top Stories