---
title: "യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 2,300 കടന്നു"
english_title: "More than 2,300 new Kovid cases have been filed in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18437/more-than-2300-new-kovid-cases-have-been-filed-in-the-uae"
published_at: "2021-12-30T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd9af4c1adc_covid.jpg"
keywords: []
---

# യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 2,300 കടന്നു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ ഇന്ന് 2,366 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 840 പേരാണ് രോഗമുക്തരായത് .

## Article Content

**അബുദാബി: **യുഎഇയില്‍ ഇന്ന് 2,366 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 840 പേരാണ് രോഗമുക്തരായത് .

രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നടത്തിയ 4,25,682പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 11 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,59,511 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,44,180 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,162 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 13,169 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18437/more-than-2300-new-kovid-cases-have-been-filed-in-the-uae)