---
title: "#omanflood | ഒമാനിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ ഒരു മരണം കൂടി; മരണ സംഖ്യ ഏഴായി"
english_title: "#one #more #man #died #oman #flood"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184445/one-more-man-died-oman-flood"
published_at: "2024-02-14T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc88ef2a061_oman.jpg"
keywords: []
---

# #omanflood | ഒമാനിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ ഒരു മരണം കൂടി; മരണ സംഖ്യ ഏഴായി

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ വെള്ളപ്പാച്ചിലില്‍ ഒരു മരണം കൂടി. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്.

## Article Content

**മസ്കറ്റ്: **ഒമാനിലെ വെള്ളപ്പാച്ചിലില്‍ ഒരു മരണം കൂടി. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്.

ഇവർ സഞ്ചരിക്കുന്ന വാഹനം ഒരു താഴ്വരയിലേക്കുള്ള വെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നുവന്ന് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.

അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾക്ക് മരിച്ച ഒരാളെ കണ്ടെത്താൻ കഴിഞ്ഞു, മറ്റൊരാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184445/one-more-man-died-oman-flood)