---
title: "#AbuDhabi | സൺ റൂഫിലൂടെ കൈയും തലയും പുറത്തിടരുത്, പിഴ ചുമത്തുമെന്ന് അബുദബി പൊലീസ് "
english_title: "#Don't #put #your #hand #head #through #sun #roof #AbuDhabi #Police #said #fines #imposed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184478/dont-put-your-hand-head-through-sun-roof-abudhabi-police-said-fines-imposed"
published_at: "2024-02-14T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc9c775fef8_sun_roof.jpg"
keywords: []
---

# #AbuDhabi | സൺ റൂഫിലൂടെ കൈയും തലയും പുറത്തിടരുത്, പിഴ ചുമത്തുമെന്ന് അബുദബി പൊലീസ് 

> **Lead Summary:** **അബുദബി: [** യാത്രക്കാർ വാഹനങ്ങളുടെ വിന്റോയിലൂടെയോ സൺറൂഫിലൂടെയോ കൈയും തലയും പുറത്തിട്ടാൽ ഡ്രൈവ‍ർമാർക്കെതിരെ പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ്.

## Article Content

**അബുദബി: [** യാത്രക്കാർ വാഹനങ്ങളുടെ വിന്റോയിലൂടെയോ സൺറൂഫിലൂടെയോ കൈയും തലയും പുറത്തിട്ടാൽ ഡ്രൈവ‍ർമാർക്കെതിരെ പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ്.

ഇത്തരം പ്രവർത്തികൾ അപകടകരമാണെന്നും സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അധികൃതർ ഓർമ്മിപ്പിച്ചു. ഓടുന്ന വാഹനത്തിൽ നിന്ന് കൈയോ തലയോ പുറത്തിട്ടാൽ 2000 ​ദി‍ർഹം പിഴ ചുമത്തും. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും 23 ട്രാഫിക് പോയിൻ്റുകളും ലഭിക്കും.

ഈ അപകടകരമായ പ്രവ‍ർത്തി ഡ്രൈവറുടെയും യാത്രക്കാരുടെയും മാത്രമല്ല, മറ്റ് വാഹനങ്ങളിലുള്ളവരുടെയും ജീവന് ഭീഷണിയാണ്. ​ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും വരെ ഇത് കാരണമായേക്കുമെന്നും അധികൃതർ പറയുന്നു.

കാറിന് മുകളിൽ ഇരുന്ന് കുട്ടികൾ യാത്ര ചെയ്യുന്ന ദൃശ്യം ഈ മാസം ആദ്യം ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. കൈയും തലയും കാർ വിന്റോയുടെ പുറത്തേക്കിടുന്നതായും ഈ ദൃശ്യങ്ങളിൽ കാണാം. പിടിച്ചെടുത്ത കാർ വിട്ടുകിട്ടാൻ ഉടമകൾ 50000 ​ദി‍ർഹം കൂടുതൽ നൽകണമെന്നും ദുബായ് അതോറിറ്റി അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184478/dont-put-your-hand-head-through-sun-roof-abudhabi-police-said-fines-imposed)