---
title: "സൗദിയില്‍ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യക്കാര്‍"
english_title: "27 Indians including 11 Malayalees in Jizan Central Jail in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18459/27-indians-including-11-malayalees-in-jizan-central-jail-in-saudi-arabia"
published_at: "2021-12-30T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdbb3bbcd09_.jpg"
keywords: []
---

# സൗദിയില്‍ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യക്കാര്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജീസാനിലെ സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യാക്കാരുണ്ടെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം കണ്ടെത്തി.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജീസാനിലെ സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യാക്കാരുണ്ടെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം കണ്ടെത്തി.

വൈസ് കോണ്‍സല്‍ എസ്.എന്‍. താക്കൂറിന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഇത് മനസിലാക്കിയത്. വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരാണ് ഇവര്‍.

മലയാളികള്‍ക്ക് പുറമെ അഞ്ച് ഉത്തര്‍പ്രദേശുകാരും, മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളും, രണ്ട് തമിഴ്‌നാട്ടുകാരും ഓരോരുത്തര്‍ രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളുമാണ് ജയിലില്‍ കഴിയുന്നത്.

നിരോധിത ലഹരി ഇലയായ 'ഖാത്' കടത്തിയ കേസിലാണ് കൂടുതല്‍ പേരും. മദ്യ നിര്‍മാണം, വില്‍പന, ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കും കൊലപാതകം, ഹഷീഷ് കടത്ത്, ഹവാല, സ്ത്രീ പീഡനം, വ്യാജ താമസരേഖ നിര്‍മാണം, നിരോധിത വീഡിയോ ഷെയര്‍ ചെയ്യല്‍ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. താമസ വിസ നിയമലംഘകരായ 29 ഇന്ത്യാക്കാര്‍ ജീസാന്‍ നാടുകടത്തല്‍ കേന്ദ്രത്തിലുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18459/27-indians-including-11-malayalees-in-jizan-central-jail-in-saudi-arabia)