---
title: "#attack |   ദു​ബൈ​യി​ൽ കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ  "
english_title: "#One #attacks #youngman #who #invaded #house #injured."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184889/one-attacks-youngman-who-invaded-house-injured"
published_at: "2024-02-16T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cedbe8e9412_arrest.jpg"
keywords: []
---

# #attack |   ദു​ബൈ​യി​ൽ കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ  

> **Lead Summary:** **ദു​ബൈ: **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ്​ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു.

## Article Content

**ദു​ബൈ: **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ്​ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ലാ​ണ് കു​ടും​ബ​ത്തി​നു​നേ​രെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​റ​ബ്​ വം​ശ​ജ​നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നി​സ്സാ​ര പ​രി​ക്കേ​റ്റ​യാ​ളെ ദു​ബൈ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​താ​യും ​പൊ​ലീ​സ്​ അ​റി​യി​ച്ചു. സം​ഭ​വം ന​ട​ന്ന്​ 12 മ​ണി​ക്കൂ​റി​ന​ക​മാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്​. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184889/one-attacks-youngman-who-invaded-house-injured)