---
title: "#onion | പ്രവാസികൾക്ക് ഇന്ത്യൻ സവാള കിട്ടാനില്ല, കേരള റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ"
english_title: "#Non-residents #cannot #get #Indian #onion #Kerala #restaurants #crisis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185227/non-residents-cannot-get-indian-onion-kerala-restaurants-crisis"
published_at: "2024-02-17T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d04ccd3eb37_onion.jpg"
keywords: []
---

# #onion | പ്രവാസികൾക്ക് ഇന്ത്യൻ സവാള കിട്ടാനില്ല, കേരള റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ

> **Lead Summary:** **ദുബായ്: [ **ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ പ്രവാസികൾ വലയുന്നു. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികൾ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുർക്കിയിൽ നിന്നുള്ള ഉള്ളിയാണ്.

## Article Content

**ദുബായ്: [ **ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ പ്രവാസികൾ വലയുന്നു. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികൾ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുർക്കിയിൽ നിന്നുള്ള ഉള്ളിയാണ്.

ഇതിനോട് പക്ഷേ മലയാളികൾക്ക് മമത പോര. രുചിവ്യത്യാസവും ഉയർന്നവിലയുമാണ് ഈ അതൃപ്തിക്ക് കാരണം. നിലവിൽ സവാളയ്ക്ക് 6 – 12 ദിർഹമാണ് വില, അതായത് 135 – 270 രൂപ. നേരത്തെ രണ്ട് രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സവാളയ്ക്കാണ് ഇപ്പോൾ തീവില ആയിരിക്കുന്നത്. ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ കേരള റെസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്.

വിഭവങ്ങൾക്ക് രുചിയില്ലെന്നാണ് കസ്റ്റമേഴ്സിന്റെ പരാതി. സവാള ഇല്ലെന്ന മറുപടി പറഞ്ഞ് മടുത്തെന്നാണ് റസ്റ്റോറന്റ് ഉടമകൾ പറയുന്നത്. ആ​ഗോളതലത്തിൽ ഉള്ളിവില ഉയർന്നതാണ് ദുബായിലും വില ഉയരാൻ കാരണം.

ഇറാൻ, തുർക്കി സവാളയ്ക്ക് വില കൂടുതലായതിനാൽ തുർക്ക്മെനിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാൽ ബദൽ മാർ​ഗങ്ങൾ തേടാതെ വഴിയില്ലെന്നാണ് വിപണി വിദ​ഗ്ധർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185227/non-residents-cannot-get-indian-onion-kerala-restaurants-crisis)