---
title: "#holyday |  ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്"
english_title: "#Notice #Thursday #February22 #holiday #SaudiArabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185496/notice-thursday-february22-holiday-saudiarabia"
published_at: "2024-02-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1ba08c42ee_holyday.jpg"
keywords: []
---

# #holyday |  ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി സ്ഥാപക ദിനം പ്രമാണിച്ചാണ് അവധി.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി സ്ഥാപക ദിനം പ്രമാണിച്ചാണ് അവധി.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കാണ് അവധിയെന്ന് മന്ത്രാലയം വിദശീകരിച്ചു.

സ്ഥാപക ദിന അവധിക്കൊപ്പം വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി അവധി ലഭിക്കുന്ന ജീവനക്കാർക്ക് ഇതോടെ ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കും.

ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ്മ ദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185496/notice-thursday-february22-holiday-saudiarabia)