---
title: "#death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185499/expatriate-malayali-died-country"
published_at: "2024-02-18T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1bfe092149_oman_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **സലാല: [ **സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ്​ പ്രമുഖനുമായ മുഹമ്മസ് മൂസ നാട്ടിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

## Article Content

**സലാല: [ **സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ്​ പ്രമുഖനുമായ മുഹമ്മസ് മൂസ നാട്ടിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഭാര്യ: മരവെട്ടിക്കൽ റസിയ ബീവി. മക്കൾ: ഡോ. സാനിയോ മൂസ (അധ്യാപകൻ, സലാല യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി), സയീറ മൂസ,റഹ്മ മൂസ, ഡോ. റെസ്​വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം).

മരുമക്കൾ: നെഹില, ഡോ. ഇഹ്സാൻ ( ഇ.എൻ.ടി പ്രഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്),ഡോ. ഷിഹാബ് (സ്മൈൽ ഡെന്റൽ, തിരുനാവായ) , ഡോ.നസ്​റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം). ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമ മസ്ജിദിൽ ഞായറാഴ്ച വൈകിട്ടോടെ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185499/expatriate-malayali-died-country)