---
title: "#missing | ഷാർജയിൽ മലയാളിയായ 18കാരനെ കാണാനില്ലെന്ന്​ പരാതി"
english_title: "#18 #year #old #malayali #reported #missing #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185557/18-year-old-malayali-reported-missing-sharjah"
published_at: "2024-02-18T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d21c859d41e_sharja.jpg"
keywords: []
---

# #missing | ഷാർജയിൽ മലയാളിയായ 18കാരനെ കാണാനില്ലെന്ന്​ പരാതി

> **Lead Summary:** **ഷാർജ: **മലയാളിയായ ഭിന്നശേഷിക്കാരനെ കാണാനില്ലെന്ന്​ പരാതി. ഷാർജ അൽ ബതീനയിൽ താമസിക്കുന്ന ​ജെബി തോമസിന്‍റെ മകൻ ഫെലിക്സ്​ ജെബിയെ ആണ്​ കാണാതായത്​.

## Article Content

**ഷാർജ: **മലയാളിയായ ഭിന്നശേഷിക്കാരനെ കാണാനില്ലെന്ന്​ പരാതി. ഷാർജ അൽ ബതീനയിൽ താമസിക്കുന്ന ​ജെബി തോമസിന്‍റെ മകൻ ഫെലിക്സ്​ ജെബിയെ ആണ്​ കാണാതായത്​.

ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാർജ സിറ്റി സെന്‍ററിൽ ഷോപ്പിങ്​ നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ്​ കാണാതായതെന്ന്​ പിതാവ്​ ഷാർജ പൊലീസിൽ​ നൽകിയ പരാതിയിൽ പറയുന്നു.

ചുവന്ന ടി-ഷർട്ടും ഇളം പച്ച ജാക്കറ്റുമാണ് വേഷം. ഷോപ്പിങ്ങിനിടെ മകൻ ഓടിപ്പോവുകയായിരുന്നെന്ന്​ പിതാവ്​ പറഞ്ഞു. ഓട്ടിസം ബാധിതനായ ജെബിയെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഷാർജ പൊലീസിൽ വിവരം അറിയിക്കണം.

കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ബന്ധുക്കൾ വാട്​സാപ്പ്​, ഫേസ്​ബുക്ക്​ എന്നിവ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. സംഭവത്തിൽ ഷാർജ പൊലീസ്​ അന്വേഷണം ആരംഭിച്ചു​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185557/18-year-old-malayali-reported-missing-sharjah)