---
title: "#died | കണ്ണൂർ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "#native #Kannur #collapsed #died #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185873/native-kannur-collapsed-died-abudhabi"
published_at: "2024-02-20T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d428f4e588a_vipin.jpg"
keywords: []
---

# #died | കണ്ണൂർ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **അബൂദബി:[ **ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു.

## Article Content

**അബൂദബി:[ **ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു.

കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതായിരുന്നു വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏച്ചൂർ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിര മകൾ‍ വാമിക. യു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185873/native-kannur-collapsed-died-abudhabi)