---
title: "#death |പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Malayali #died #heartattack #Saudi."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185968/malayali-died-heartattack-saudi"
published_at: "2024-02-20T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d470b931998_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോ​െൻറ മകൻ ഷാജി ആണ് തെക്കൻ പ്രവിശ്യയിലെ തരീബിൽ മരിച്ചു.

## Article Content

**റിയാദ്: **മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോ​െൻറ മകൻ ഷാജി ആണ് തെക്കൻ പ്രവിശ്യയിലെ തരീബിൽ മരിച്ചു.

അബഹയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ഒരു ബൂഫിയയിൽ അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്നു.

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമായി. നെഞ്ച് വേദനയെ തുടർന്ന് മദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഭാര്യ: റസിയ, മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185968/malayali-died-heartattack-saudi)