---
title: " ലഹരികടത്ത്: ദുബായില്‍ യാത്രക്കാരന് 10 വർഷം തടവ്"
english_title: "Drug trafficker jailed in Dubai for 10 years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186/drug-trafficker-jailed-in-dubai-for-10-years"
published_at: "2021-09-23T13:32:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c360cf1868_Untitled-4.jpg"
keywords: []
---

#  ലഹരികടത്ത്: ദുബായില്‍ യാത്രക്കാരന് 10 വർഷം തടവ്

> **Lead Summary:** **ദുബായ് : **2.1 കിലോ ലഹരി മരുന്നുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ 10 വർഷം തടവിന് പ്രാഥമിക കോടതി വിധി. ശിക്ഷയ്ക്കുശേഷം 37കാരനെ നാടുകടത്തും.

## Article Content

**ദുബായ് : **2.1 കിലോ ലഹരി മരുന്നുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ 10 വർഷം തടവിന് പ്രാഥമിക കോടതി വിധി. ശിക്ഷയ്ക്കുശേഷം 37കാരനെ നാടുകടത്തും.

ബാഗിന്റെ അടിവശത്ത് പതിവില്ലാത്തവിധം കനം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയായിരുന്നു. ബലമായി ബാഗ് തുറക്കുന്നതുമൂലം ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

അതു സമ്മതിച്ച ഉദ്യോഗസ്ഥർ ബാഗിന്റെ രഹസ്യഅറയിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തു. ഇതോടെ ദുബായിൽ മറ്റൊരാളെ ഏൽപിക്കാനായി സുഹൃത്ത് കൈമാറിയ ബാഗാണ് ഇതെന്നായിരുന്നു ഇയാളുടെ വാദം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186/drug-trafficker-jailed-in-dubai-for-10-years)