---
title: "#holiday |ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം; അറിയിച്ച് ഒമാൻ"
english_title: "#holiday #announced #teachers #Oman #February25."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186055/holiday-announced-teachers-oman-february25"
published_at: "2024-02-20T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4cc3988a0f_holyday.jpg"
keywords: []
---

# #holiday |ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം; അറിയിച്ച് ഒമാൻ

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവ് പ്രകാരമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ദിവസം അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 24 വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫെബ്രുവരി 25 ഞായറാഴ്ച ഒദ്യോഗിക അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186055/holiday-announced-teachers-oman-february25)