---
title: "#accident | ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം;  മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം"
english_title: "#Tire #burst #accident #Dubai #tragicend #Malayali #girl"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186839/tire-burst-accident-dubai-tragicend-malayali-girl"
published_at: "2024-02-23T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8b9d4afb86_gcc.jpg"
keywords: []
---

# #accident | ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം;  മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ ആണ് മരിച്ചത്.

## Article Content

ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് താമസം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186839/tire-burst-accident-dubai-tragicend-malayali-girl)