---
title: "റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു"
english_title: "The expatriate was killed when he was hit by a vehicle while crossing the road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18687/the-expatriate-was-killed-when-he-was-hit-by-a-vehicle-while-crossing-the-road"
published_at: "2022-01-01T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d039c5931af_accident.jpg"
keywords: []
---

# റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ റഖ പ്രദേശത്താണ് സംഭവം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ റഖ പ്രദേശത്താണ് സംഭവം ഉണ്ടായത്.

അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ട്രാഫിക് പൊലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യക്കാരനെ ഇടിച്ച വാഹനമോടിച്ച സ്ത്രീ സംഭവസ്ഥലത്ത് തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു.

ഇന്ത്യക്കാരന്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി ക്രോസ് ചെയ്യുകയായിരുന്നെന്നും അതിനാല്‍ തന്നെ വാഹനം തനിക്ക് നിയന്ത്രിക്കാനായില്ലെന്നും ഈ സ്ത്രീ കൂട്ടിച്ചേര്‍ത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18687/the-expatriate-was-killed-when-he-was-hit-by-a-vehicle-while-crossing-the-road)