---
title: "#Oman | ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി "
english_title: "#Body #missing #man #found #rain #floods #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187216/body-missing-man-found-rain-floods-oman"
published_at: "2024-02-25T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65daf85eb2773_searching.jpg"
keywords: []
---

# #Oman | ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **മസ്കറ്റ്: [** വെള്ളപാച്ചിലും മഴയിലും ജബൽ അക്തറിൽ കാണാതായ ആളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉൾപ്പെടെ എട്ട് പേർ ഓമനിലുണ്ടായ വെള്ളപാച്ചിലും മഴയിലും മരണപെട്ടു.

## Article Content

**മസ്കറ്റ്: [** വെള്ളപാച്ചിലും മഴയിലും ജബൽ അക്തറിൽ കാണാതായ ആളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉൾപ്പെടെ എട്ട് പേർ ഓമനിലുണ്ടായ വെള്ളപാച്ചിലും മഴയിലും മരണപെട്ടു.

ഒമാനിൽ പതിനൊന്ന് ദിവസം മുൻപ് മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിൽ കാണാതായ ആളിന് വേണ്ടിയുള്ള തിരച്ചിൽ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ തുടർന്ന് വരികയായിരുന്നു. തുടർന്നാണ് കാണാതായ ആളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കണ്ടെത്തിയ മൃതശരീരം ഫ്രഞ്ച് വിനോദ സഞ്ചാരിയുടേതായിരുന്നുവെന്നും റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി, ആംബുലൻസുകൾ എന്നീ സംഘങ്ങൾക്ക് പുറമെ റോയൽ ഒമാൻ പോലീസിന്റെ വ്യോമയാന സേനയുടെ സഹകരണത്തോടും കൂടിയായിരുന്നു തെരച്ചിൽ നടത്തി വന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187216/body-missing-man-found-rain-floods-oman)