#Warning | ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം

#Warning | ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം
Feb 26, 2024 06:16 AM | By MITHRA K P

മസ്കറ്റ്: (gccnews.com) ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് രാജ്യത്തെ സിവിൽ എവിയേഷൻ സമതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങൾ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി (തിരശ്ചീന ദൃശ്യപരത) വളരെയധികം കുറയുന്നതിനും കാരണമാകും.

2024 ഫെബ്രുവരി 26 തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഈ സമയത്തേക്ക് പ്രത്യേക ജാഗ്രതാ നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട് കഴിവതും പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കി ഡ്രൈവ് ചെയ്യുക, പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഒമാൻ സിവിൽ എവിയേഷൻ സമിതി പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നത്.

#Heavy #dust #storm #likely #different #parts #Oman #Warning

Next TV

Related Stories
#death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു

Apr 30, 2024 06:35 AM

#death |പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Apr 29, 2024 10:52 AM

#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read More >>
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
Top Stories