---
title: "#Emirates | മെഡ‍ിക്കൽ എമർജൻസിയെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനം തിരിച്ചുവിട്ടു "
english_title: "#Emirates #Airlines #flight #diverted #due #medical #emergency"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187429/emirates-airlines-flight-diverted-due-medical-emergency"
published_at: "2024-02-26T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc2c88c82a2_plane.jpg"
keywords: []
---

# #Emirates | മെഡ‍ിക്കൽ എമർജൻസിയെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനം തിരിച്ചുവിട്ടു 

> **Lead Summary:** **ദുബൈ: [** മെഡ‍ിക്കൽ എമർജൻസിയെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനം തിരിച്ചുവിട്ടു. ദുബൈയിൽ നിന്ന് കാനഡയിലെ ടൊറൻറോയിലേക്ക് പറന്ന എമിറേറ്റ്സിൻറെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.

## Article Content

**ദുബൈ: [** മെഡ‍ിക്കൽ എമർജൻസിയെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനം തിരിച്ചുവിട്ടു. ദുബൈയിൽ നിന്ന് കാനഡയിലെ ടൊറൻറോയിലേക്ക് പറന്ന എമിറേറ്റ്സിൻറെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.

യാത്രക്കാരിൽ ഒരാൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചു. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയ ശേഷം വിമാനം തിരികെ ടൊറൻറോയിലേക്ക് പറന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187429/emirates-airlines-flight-diverted-due-medical-emergency)