---
title: "Violation | നിയമലംഘനം; മനാമയിൽ 190 പേരെ നാടുകടത്തി"
english_title: "#Violation #law #190people #deported #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187605/violation-of-the-law-190-people-were-deported-in-manama"
published_at: "2024-02-26T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcb561af420_law.jpg"
keywords: []
---

# Violation | നിയമലംഘനം; മനാമയിൽ 190 പേരെ നാടുകടത്തി

> **Lead Summary:** **മനാമ: [**കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തു.

## Article Content

**മനാമ: [**കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തു.

നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന ​ തുടരുമെന്നും എൽ.എം.ആർ.എ വക്താക്കൾ അറിയിച്ചു.വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ്​ നടന്നത്​.

നാഷനാലിറ്റി, പാസ്​പോർട്ട്​ ആൻഡ് റെസിഡന്‍റ്​സ്​ അഫയേഴ്​സ് അതോറിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്​മെന്‍റ്​, പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്​ പരിശോധനകൾ സഹായിച്ചതായി എൽ.എം.ആർ.എ അവകാശ​പ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187605/violation-of-the-law-190-people-were-deported-in-manama)