#dubai | ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും എത്തിയ അതേ ദിവസം തീരാനോവായി വേര്‍പാട്

#dubai | ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും എത്തിയ അതേ ദിവസം തീരാനോവായി വേര്‍പാട്
Feb 26, 2024 10:45 PM | By Athira V

ദുബൈ: വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസിയുടെ വേര്‍പാട് ഏറെ വേദനാജനകമാണ്.

15 വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒരിക്കല്‍ പോലും തന്‍റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. അവസാനം അതിന് അവസരം ലഭിക്കുകയും ഭാര്യയും മക്കളും അദ്ദേഹത്തിന്‍റെ അരികിലെത്തുകയും ചെയ്തു.

എന്നാല്‍ ആ സന്തോഷം പെട്ടെന്ന് തീരാനോവായി മാറുകയായിരുന്നു. കുടുംബം ദുബൈയിലെത്തിയ അന്ന് തന്ന അദ്ദേഹം മരണപ്പെട്ടു. അതും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി....പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി.

https://www.facebook.com/Ashrafthamaraserysocialworker/posts/958747138942523?ref=embed_post

കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല.

ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങിനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും.

വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും. നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ........

#expatriate #man #died #same #day #which #family #arrives #dubai

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories