---
title: "#UAE | താപനില കുറയും, വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം; അറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ വകുപ്പ്"
english_title: "#Temperatures #drop #rain #expected #Thursday #UAE #Meteorological #Department #issued #notification"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187726/temperatures-drop-rain-expected-thursday-uae-meteorological-department-issued-notification"
published_at: "2024-02-27T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd87c96a079_rain.jpg"
keywords: []
---

# #UAE | താപനില കുറയും, വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം; അറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **ദുബൈ: [ **യുഎഇയിൽ ഞായറാഴ്ച മുതൽ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.

## Article Content

**ദുബൈ: [ **യുഎഇയിൽ ഞായറാഴ്ച മുതൽ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.

ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻറെ ചില പ്രദേശങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ നേരിയ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. എന്നാൽ ഹത്തയിൽ തിങ്കളാഴ്ച പുലർച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187726/temperatures-drop-rain-expected-thursday-uae-meteorological-department-issued-notification)