---
title: "#drug |ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ലഹരിവസ്തു ​പിടി​കൂ​ടി"
english_title: "#Dubai #foils #drug #smuggling #attempt #Stumps."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/188238/dubai-foils-drug-smuggling-attempt-stumps"
published_at: "2024-02-29T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0175cdae16_drugs.jpg"
keywords: []
---

# #drug |ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ലഹരിവസ്തു ​പിടി​കൂ​ടി

> **Lead Summary:** **ദു​ബൈ: **സ​വാ​ള ക​യ​റ്റു​മ​തി​യു​ടെ മ​റ​വി​ൽ ലഹരിവസ്തു ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത്​ ദു​ബൈ ക​സ്റ്റം​സ്. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ 26.45 കി​ലോ ലഹരിവസ്തു പി​ടി​കൂ​ടി.

## Article Content

**ദു​ബൈ: **സ​വാ​ള ക​യ​റ്റു​മ​തി​യു​ടെ മ​റ​വി​ൽ ലഹരിവസ്തു ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത്​ ദു​ബൈ ക​സ്റ്റം​സ്. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ 26.45 കി​ലോ ലഹരിവസ്തു പി​ടി​കൂ​ടി.

ര​ണ്ട്​ കാ​ർ​ഗോ​ക​ളി​ലാ​യാ​ണ്​ ക​ഞ്ചാ​വ്​ ക​ട​ത്തി​യ​ത്. ആ​ദ്യ കാ​ർ​ഗോ​യി​ൽ​നി​ന്ന്​ 14.85 കി.​ഗ്രാ​മും ര​ണ്ടാ​മ​ത്തെ കാ​ർ​ഗോ​യി​ൽ​നി​ന്ന്​ 11.6 കി.​ഗ്രാം ലഹരിവസ്തുവാ​ണ്​ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തു​നി​ന്നാ​ണ്​ കാ​ർ​ഗോ എ​ത്തി​യ​ത്. ആ​ദ്യ കാ​ർ​ഗോ​യി​ൽ സം​ശ​യ​മു​യ​ർ​ന്നി​രു​ന്ന​താ​യി ദു​ബൈ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പെ​ട്ടി​ക്ക്​ മു​ക​ളി​ൽ ചു​വ​ന്ന ഉ​ള്ളി എ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന്​ എ​ക്സ്​​റേ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ 14.85 കി.​ഗ്രാം ലഹരിവസ്തു​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം അ​തേ രാ​ജ്യ​ത്തു​നി​ന്ന്​ ഇ​തേ ലേ​ബ​ൽ പ​തി​ച്ച മ​റ്റൊ​രു കാ​ർ​ഗോ എ​ത്തി. പ​ക്ഷേ, ക​യ​റ്റു​മ​തി ക​മ്പ​നി​യു​ടെ പേ​ര്​ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ക്സ്​​റേ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ്​ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 11.6 കി.​ഗ്രാം ലഹരിവസ്തു ക​ണ്ടെ​ത്തി​യ​ത്. ദു​ബൈ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ ദു​ബൈ ക​സ്റ്റം​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/188238/dubai-foils-drug-smuggling-attempt-stumps)