---
title: "#fuelprice | പെട്രോൾ, ഡീസൽ വില ഉയരും; പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും "
english_title: "#Petrol #diesel #prices #rise #New #fuel #prices #announced #effective #midnight #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/188352/petrol-diesel-prices-rise-new-fuel-prices-announced-effective-midnight-today"
published_at: "2024-02-29T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0613f2ae87_fual.jpg"
keywords: []
---

# #fuelprice | പെട്രോൾ, ഡീസൽ വില ഉയരും; പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും 

> **Lead Summary:** **അബുദാബി: [ **യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, ഡീസൽ വില വർധിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.

## Article Content

**അബുദാബി: [ **യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, ഡീസൽ വില വർധിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ വില. 2.88 ദിർഹമായിരുന്നു ഫെബ്രുവരിയിലെ നിരക്ക്. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.92 ദിർഹം ആണ് പുതിയ വില. ഫെബ്രുവരിയിൽ 2.76 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് മാർച്ച് മുതൽ 2.85 ദിർഹമാണ് വില.

ഫെബ്രുവരിയിൽ ലിറ്ററിന് 2.69 ദിർഹം ആയിരുന്നു. ഡീസൽ വിലയും ഉയരും. ഡീസലിന് 3.16 ദിർഹമാണ് പുതിയ വില. ഫെബ്രുവരിയിൽ ലിറ്ററിന് 2.99 ദിർഹം ആയിരുന്നു. മാർച്ച് ഒന്ന് മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/188352/petrol-diesel-prices-rise-new-fuel-prices-announced-effective-midnight-today)