പുതുവര്‍ഷത്തിലെ ആദ്യ കോടീശ്വരന്‍; പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം

പുതുവര്‍ഷത്തിലെ ആദ്യ കോടീശ്വരന്‍; പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം
Jan 2, 2022 09:17 PM | By Anjana Shaji

അബുദാബി : പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം കടാക്ഷിച്ചെന്ന അപ്രതീക്ഷിത ടെലിഫോണ്‍ സന്ദേശം.

സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന വെഖാര്‍ ജാഫ്‍രിക്കാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയെന്ന് അറിയിച്ചുകൊണ്ട് അവതാരക ബുഷ്‍റയുടെ ഫോണ്‍കോള്‍ ലഭിച്ചത്.

ഡിസംബറില്‍ തനിക്ക് ഭാഗ്യമെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ രണ്ടാം ശ്രമത്തില്‍ അദ്ദേഹം വിജയം കാണുകയായിരുന്നു. ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസും പ്രതിവാര നറുക്കെടുപ്പിലെ രണ്ട് കോടിയും പ്രതീക്ഷിച്ച് ഡിസംബര്‍ ആദ്യവാരമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

എന്നാല്‍ പ്രതിവാര നറുക്കെടുപ്പില്‍ വിജയം കണ്ടില്ല. ഇതോടെ ഡിസംബര്‍ 24ന് വീണ്ടും രണ്ട് ബിഗ് ടിക്കറ്റുകള്‍ കൂടി എടുത്തു. ഈ ടിക്കറ്റുകളിലൂടെ ജനുവരി ഒന്നിന് നടന്ന പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് കോടിയുടെ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.

'വര്‍ഷം മുഴുവനും നിരവധിപ്പേരുടെ ജീവിതം മാറ്റിമറിക്കുന്ന ബിഗ് ടിക്കറ്റ്, ഇന്ന് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 'ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുതാര്യതയാണ്.

വിജയികളുടെയും ബിഗ് ടിക്കറ്റിനൊപ്പം നില്‍ക്കുന്ന എല്ലാവരുടെയും ജീവിതത്തില്‍ അത് മാറ്റം കൊണ്ടുവരുന്നുവെന്നും' അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ഡിസംബറിലെ നാല് പ്രതിവാര നറുക്കെടുപ്പുകളിലും വിജയികളായവര്‍ക്ക് ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ ഗ്രാന്റ് പ്രൈസിനായുള്ള നറുക്കെടുപ്പിലും വിജയിയാവാന്‍ അവസരമുണ്ടാകും.

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികള്‍.

New Year's first millionaire; Two crore rupees was sought for the expatriate

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories