---
title: "#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#kozhikode #native #died #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189106/kozhikode-native-died-qatar"
published_at: "2024-03-03T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e465da5cd5c_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

## Article Content

ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

റയ്യാനിലെ താമസ സ്​ഥലത്തുവെച്ച്​ വ്യാഴാഴ്​ച രാവിലെ ഹൃദയാഘാതമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

റസീനയാണ്​ ഭാര്യ. മക്കൾ: ഡോ. അഫ്സന, ആദിൽ. മരുമകൻ: ഡോ. അർഷാദ്​ വി.പി. സഹോദരങ്ങൾ: അസ്സൻകോയ, മറിയം, നഫീസ, ഖദീജ.

കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്​ച രാത്രി 7.25ന്​ ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

തിങ്കളാഴ്​ച രാവിലെ ഏഴിന് ശിവപുരം മഹല്ല്​ ജുമാമസ്​ജിദിലാണ്​ ഖബറടക്കം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189106/kozhikode-native-died-qatar)