---
title: "#death | കോഴിക്കോട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു "
english_title: "#seven-#year-#old #girl #from #Kozhikode #died #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189724/seven-year-old-girl-from-kozhikode-died-qatar"
published_at: "2024-03-06T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e851811d7c1_as.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു 

> **Lead Summary:** **ദോഹ: [ **ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു.

## Article Content

**ദോഹ: [ **ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു.

കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ മരിച്ചത്​.

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഹമ്മദ്​ (പൊഡർ പേൾ സ്​കൂൾ വിദ്യാർഥി) സഹോദരാനാണ്​.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189724/seven-year-old-girl-from-kozhikode-died-qatar)