---
title: "#death | വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു "
english_title: "#native #Vadakara #died #Salalah #due #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190210/native-vadakara-died-salalah-due-heart-attack"
published_at: "2024-03-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaf1ee63fa3_gcc.jpg"
keywords: []
---

# #death | വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു 

> **Lead Summary:** **സലാല: **കോഴിക്കോട് വടകര സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് മരിച്ചത്.

## Article Content

**സലാല: **കോഴിക്കോട് വടകര സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് മരിച്ചത്.

വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ്, ഹംന.

മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190210/native-vadakara-died-salalah-due-heart-attack)