---
title: "#heavyrain | മൂ​ന്ന് ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ മുന്നറിയിപ്പ്; ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ "
english_title: "#Be #very #cautious #forecast #unstable #weather #for #three #days. #address #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190360/be-very-cautious-forecast-unstable-weather-for-three-days-address-uae"
published_at: "2024-03-09T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebf3685daee_de.jpg"
keywords: []
---

# #heavyrain | മൂ​ന്ന് ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ മുന്നറിയിപ്പ്; ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ 

> **Lead Summary:** **ദു​ബൈ: ** മൂ​ന്നു ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

## Article Content

**ദു​ബൈ: ** മൂ​ന്നു ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും മ​ഴ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. വാ​ദി​ക​ളി​ലും വെ​ള്ളം ഒ​ഴു​കു​ന്ന​യി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. അ​ൽ ഐ​നി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ പ്ര​വ​ച​നം.

സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ബൂ​ദ​ബി ഭ​ര​ണ​കൂ​ടം വെ​ള്ളി​യാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ ക​ച്ച​ക​ളി​ലും മ​റ്റും നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കി​യി​ട്ടു​ണ്ട്.

സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ​ക്ക്​ വ​ർ​ക്ക്​ ​​ഫ്രം ​ഹോം സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ക​മ്പ​നി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു. ദു​ബൈ​യി​ലെ ബീ​ച്ചു​ക​ൾ, പൊ​തു പാ​ർ​ക്കു​ക​ൾ, വി​പ​ണി​ക​ൾ എ​ന്നി​വ അ​ട​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ഉ​ത്ത​ര​വി​ട്ടു.

ബീ​ച്ചു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ അ​ട​ച്ചു. മാ​ർ​ക്ക​റ്റു​ക​ളും പൊ​തു​പാ​ർ​ക്കു​ക​ളും ശ​നി​യാ​ഴ്​​ച മു​ത​ൽ അ​ട​ച്ചി​ടാ​നാ​ണ്​ തീ​രു​മാ​നം. അ​ബൂ​ദ​ബി​യും ഷാ​ർ​ജ​യും പാ​ർ​ക്കു​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന്​​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്​. റാ​സ​ൽ ഖൈ​മ​യി​ൽ വെ​ള്ളി​യാ​ഴ്ച സ്കൂ​ളു​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ രാ​ത്രി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ഴ ഞാ​യ​റാ​ഴ്ച വ​രെ തു​ട​രു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കു​ന്ന​തി​നാ​ൽ റോ​ഡു​ക​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​ന​യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

തി​ങ്ക​ളാ​ഴ്ച മ​ഴ​ക്ക്​ ശ​മ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും മൂ​ട​ൽ​മ​ഞ്ഞി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ്, ര​ക്ഷാ​സേ​ന, പാ​ര​മെ​ഡി​ക്ക​ൽ, സി​വി​ൽ ഡി​ഫ​ൻ​സ്​ ടീ​മു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നാ​യി സ​ജ്ജ​മാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​മാ​ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര നേ​ര​ത്തേ​യാ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​തേ​സ​യം, വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ പ്ര​കാ​രം സ​ർ​വി​സ്​ തു​ട​രു​മെ​ന്നാ​ണ്​ ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റ്, ഇ​ത്തി​ഹാ​ദ്, ഫ്ലൈ ​ദു​ബൈ, എ​യ​ർ അ​റേ​ബ്യ തു​ട​ങ്ങി​യ യു.​എ.​ഇ​യി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ല​വി​ൽ വി​മാ​ന​ങ്ങ​ൾ വൈ​കു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടി​ല്ല. ന്യൂ​ന​മ​ർ​ദ​മാ​ണ്​ മ​ഴ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഇന്ന് തുറക്കില്ല ദുബൈ:

അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ദുബൈയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ്​ ശനിയാഴ്ച പ്രവർത്തിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു. മാർച്ച്​ 10ന്​ ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്നാണ്​ അധികൃതർ അറിയിച്ചിട്ടുള്ളത്​. മഴയുള്ള സാഹചര്യങ്ങളിൽ കുട കൈയിൽ കരുതണമെന്നും അവർ സന്ദർശകരോട്​ അഭ്യർഥിച്ചു.

സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ബാ​പ്സ്​

ക​ന​ത്ത മ​ഴ​യ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ത​രോ​ട്​ ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച്​ അ​ബൂ​ദ​ബി ഹി​ന്ദു​ക്ഷേ​ത്രം അ​ധി​കൃ​ത​ർ. വീ​ടു​ക​ളി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത​മാ​യി പ്രാ​ർ​ഥ​ന അ​ർ​പ്പി​ക്ക​ണ​മെ​ന്നും യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190360/be-very-cautious-forecast-unstable-weather-for-three-days-address-uae)