---
title: "#death | നാട്ടിലേക്ക്​ പോകുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ മരണം, മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തി "
english_title: "#died #few #hours #before #due #leave #for #home, #body #arrived #home #month #later"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190696/died-few-hours-before-due-leave-for-home-body-arrived-home-month-later"
published_at: "2024-03-10T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edc0951139d_cs.jpg"
keywords: []
---

# #death | നാട്ടിലേക്ക്​ പോകുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ മരണം, മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തി 

> **Lead Summary:** **ദമ്മാം: [ **ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച്​ ഫൈനൽ എക്​സിറ്റിൽ നാട്ടിലേക്ക്​ വിമാനം കയറുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ്​ മുഹമ്മദ്​ കാസിമിന്റെ മൃതദേഹം ഒരുമാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു.

## Article Content

**ദമ്മാം: [ **ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച്​ ഫൈനൽ എക്​സിറ്റിൽ നാട്ടിലേക്ക്​ വിമാനം കയറുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ്​ മുഹമ്മദ്​ കാസിമിന്റെ മൃതദേഹം ഒരുമാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു.

കിഴക്കേപ്പുറം മസ്​ജിദ്​ ഖബറിസ്ഥാനിൽ ഖബറടക്കി. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥന്റെ വീട്ടിൽ ​ൈഡ്രവറായിരുന്ന നഹാസ്​ ഫെബ്രുവരി 10 നാണ്​ മരിച്ചത്​. പ്രവാസം അവസാനിപ്പിച്ച്​ അന്ന്​ രാത്രി 12നുള്ള വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.

അതിന്​ നാലുദിവസം മുമ്പ്​ നാട്ടിലേക്ക്​ പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും എക്​സലേറ്ററിൽ മറിഞ്ഞുവീണ്​ മുഖത്ത്​ പരിക്കേറ്റതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്​ചയിൽ പൊട്ടിയ ചുണ്ടിന്​ ശസ്​ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ്​​ വീണ്ടും ടിക്കറ്റ്​ ശരിയാക്കിയത്​.

രണ്ട്​ വർഷം മുമ്പ്​ മൂത്തമകൻ ബൈക്ക്​ അപകടത്തിൽ മരിച്ചതിനെ തുടർന്ന്​ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്​. അതുകൊണ്ട്​ തന്നെ തൊഴിലുടമയും സുഹൃത്തുക്കളും പ്രത്യേകം കരുതൽ നൽകിയിരുന്നു.

സുഹൃത്തുക്കൾ എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു. യാത്ര ചെയ്യേണ്ട ദിവസം ഇദ്ദേഹം പകൽ ഉറങ്ങാൻ കിടന്നതിനാൽ ശല്യപ്പെടുത്താതെ വിമാനത്താവളത്തിലേക്ക്​ പോകാൻ സമയമാകു​േമ്പാൾ വരാമെന്ന ധാരണയിൽ സുഹൃത്തുക്കൾ സ്വന്തം താമസസ്ഥലങ്ങളിലേക്ക്​ പോവുകയായിരുന്നു.

സമയമായപ്പോൾ സുഹൃത്തുക്കൾ വന്നുനോക്കു​േമ്പാൾ രക്തം ഛർദ്ദിച്ച്​ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ്​ സംഭവസ്ഥലത്ത്​ എത്തിയ അരാംകോ മെഡിക്കൽ സംഘം പോസ്​റ്റുമോർട്ടത്തിന്​ നിർദേശിച്ചു.

ഇതിന്റെ റിപ്പോർട്ട്​ ലഭിക്കാൻ വൈകിയതാണ്​ മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം സമയമെടുത്തത്​. സാമൂഹിക പ്രവർത്തകൻ നാസ്​ വക്കമാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​. ഷാജിറയാണ്​ ഭാര്യ. മൂന്ന്​ മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190696/died-few-hours-before-due-leave-for-home-body-arrived-home-month-later)