---
title: "#boatcrashes | ഒമാനില്‍ വാണിജ്യ ബോട്ട് അപകടത്തില്‍പ്പെട്ടു; ഒമ്പത് പേരെ രക്ഷപ്പെടുത്തി "
english_title: "#Commercial #boatcrashes #Oman; #Nine #people #were #rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190926/commercial-boatcrashes-oman-nine-people-were-rescued"
published_at: "2024-03-11T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eef73892c5c_cdc.jpg"
keywords: []
---

# #boatcrashes | ഒമാനില്‍ വാണിജ്യ ബോട്ട് അപകടത്തില്‍പ്പെട്ടു; ഒമ്പത് പേരെ രക്ഷപ്പെടുത്തി 

> **Lead Summary:** **മസ്കറ്റ്: [ **ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാണിജ്യ ബോട്ട് അപകടത്തില്‍പ്പെട്ടു.

## Article Content

**മസ്കറ്റ്: [ **ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാണിജ്യ ബോട്ട് അപകടത്തില്‍പ്പെട്ടു.

ഒമ്പത് പേരടങ്ങുന്ന ജീവനക്കാരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷപ്പെടുത്തി. ബൗഷര്‍ വിലായത്തിലെ ഗൂബ്ര ബീച്ചിലാണ് സംഭവം ഉണ്ടായത്.

അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘം ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190926/commercial-boatcrashes-oman-nine-people-were-rescued)