---
title: "#death | അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#Malayali #died #Qatar #treated #illness."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190939/malayali-died-qatar-treated-illness"
published_at: "2024-03-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef107e21d4f_death.jpg"
keywords: []
---

# #death | അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മലയാളി ഖത്തറിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ ആണ് മരിച്ചത്.

## Article Content

**ദോഹ: **അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മലയാളി ഖത്തറിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ ആണ് മരിച്ചത്.

45 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. കലാസാംസ്കാരിക രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു രാമചന്ദ്രൻ.

നടപടികൾ പൂർത്തീകരിച്ച ശേഷം മൃതേദഹം നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190939/malayali-died-qatar-treated-illness)