---
title: "ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടന്നു"
english_title: "Every day in Qatar, there are over a thousand Kovid cases"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19098/every-day-in-qatar-there-are-over-a-thousand-kovid-cases"
published_at: "2022-01-04T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f425324e7_covid.jpg"
keywords: []
---

# ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടന്നു

> **Lead Summary:** **ദോഹ: **ഖത്തറില്‍ 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 186 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,46,076 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

## Article Content

**ദോഹ: **ഖത്തറില്‍ 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 186 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,46,076 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 351 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

ആകെ 2,53,536 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 6,842 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 33,663 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,191,651 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 32 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19098/every-day-in-qatar-there-are-over-a-thousand-kovid-cases)