---
title: "#Ramdan | ഒമാനിൽ റമദാൻ വ്രതാരംഭം ഇന്ന് മുതല്‍; ആശംസകൾ നേര്‍ന്ന് ഭരണാധികാരി "
english_title: "#Ramadan #fasting #begins #Oman #from #today;#Greetings #ruler"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191073/ramadan-fasting-begins-oman-from-todaygreetings-ruler"
published_at: "2024-03-12T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eff3a44d160_dr.jpg"
keywords: []
---

# #Ramdan | ഒമാനിൽ റമദാൻ വ്രതാരംഭം ഇന്ന് മുതല്‍; ആശംസകൾ നേര്‍ന്ന് ഭരണാധികാരി 

> **Lead Summary:** **മസ്കറ്റ്: [ **ഒമാനിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. റമദാൻ മാസത്തിന്‍റെ വരവിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് സന്ദേശം പുറപ്പെടുവിച്ചു.

## Article Content

**മസ്കറ്റ്: [ **ഒമാനിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. റമദാൻ മാസത്തിന്‍റെ വരവിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് സന്ദേശം പുറപ്പെടുവിച്ചു.

പരിശുദ്ധ മാസത്തിലെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക് സാക്ഷികളാകുവാൻ സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹം രാജ്യത്തെ എല്ലാ ജനതക്കും,

ലോകത്തിലെ എല്ലാ മുഴുവൻ ഇസ്‌ലാമിക രാഷ്ട്രത്തിനും ഇടയാകട്ടെയെന്നും എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും ഉണ്ടാകുവാൻ ഈ സമയത്ത് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു റമദാൻ വ്രതാരംഭം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191073/ramadan-fasting-begins-oman-from-todaygreetings-ruler)