---
title: "#death | ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ അന്തരിച്ചു"
english_title: "#Expatriate #doctor #passedaway #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191121/expatriate-doctor-passedaway-heartattack"
published_at: "2024-03-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f01a5a9f56b_death.jpg"
keywords: []
---

# #death | ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ അന്തരിച്ചു

> **Lead Summary:** സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു.

റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ.

ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.

ഡോ. കാർത്തികേയെൻറ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191121/expatriate-doctor-passedaway-heartattack)