---
title: "നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയാൽ അകത്താകും"
english_title: "If the intruders are given shelter, they will be inside"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19125/if-the-intruders-are-given-shelter-they-will-be-inside"
published_at: "2022-01-04T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d415b20f829_.jpg"
keywords: []
---

# നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയാൽ അകത്താകും

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിൽ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ (19.81 കോടി രൂപ) വരെ പിഴയും 5 മുതൽ 15 വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കുറ്റവാളികൾക്കു നൽകിയ സഞ്ചാര, താമസ സൗകര്യവും കണ്ടുകെട്ടും.

## Article Content

**റിയാദ്:** സൗദി അറേബ്യയിൽ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ (19.81 കോടി രൂപ) വരെ പിഴയും 5 മുതൽ 15 വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കുറ്റവാളികൾക്കു നൽകിയ സഞ്ചാര, താമസ സൗകര്യവും കണ്ടുകെട്ടും.

മറ്റൊരാളുടെ പേരിലുള്ള താമസ സ്ഥലമോ വാഹനമോ ആണ് ഇതിനായി ഉപയോഗിച്ചതെങ്കിൽ 10 ലക്ഷം റിയാൽ (19.81 കോടി രൂപ) അധികം പിഴ നൽകണം.

സുരക്ഷാ, സാമൂഹിക, സാമ്പത്തിക, ആരോഗ്യമേഖലയ്ക്കു വിഘാതം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19125/if-the-intruders-are-given-shelter-they-will-be-inside)