---
title: "#blackmagic | ല​ഗേ​ജി​ൽ ജീ​വ​നു​ള്ള പാ​മ്പും കു​ര​ങ്ങി​ന്‍റെ കൈ​യും; മ​ന്ത്ര​വാ​ദി പി​ടി​യി​ൽ"
english_title: "#living #snake #monkeys #hand #luggage #blackmagic #act #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191342/living-snake-monkeys-hand-luggage-blackmagic-act-arrest"
published_at: "2024-03-13T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f14b6418b23_blackmagic.jpg"
keywords: []
---

# #blackmagic | ല​ഗേ​ജി​ൽ ജീ​വ​നു​ള്ള പാ​മ്പും കു​ര​ങ്ങി​ന്‍റെ കൈ​യും; മ​ന്ത്ര​വാ​ദി പി​ടി​യി​ൽ

> **Lead Summary:** **ദു​ബൈ: **മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​​ സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ളു​മാ​യി ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി.

## Article Content

**ദു​ബൈ: **മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​​ സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ളു​മാ​യി ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി.

ജീ​വ​നു​ള്ള പാ​മ്പ്, കു​ര​ങ്ങി​ന്‍റെ കൈ, ​ച​ത്ത പ​ക്ഷി, കോ​ട്ട​ൺ തു​ണി​യി​ൽ ​പൊ​തി​ഞ്ഞ മു​ട്ട​ക​ൾ, ഏ​ല​സ്, മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റു​ക​ൾ, ച​തു​രം​ഗ​ക്ക​ളം തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​യാ​ളു​ടെ ല​ഗേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സം​ശ​യം തോ​ന്നി​യ ക​സ്​​റ്റം​സ് ല​ഗേ​ജ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ വി​ചി​ത്ര​മാ​യ വ​സ്തു​ക്ക​ൾ ​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​റ​ബി​ക്​ ദി​ന​പ​ത്ര​മാ​യ ഇ​മാ​റാ​ത്തു​ൽ യൗ ം ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ ദു​ബൈ ക​സ്റ്റം​സ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബി​​ൾ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മേ ഇ​ത്​ എ​ന്തി​നു​ള്ള വ​സ്​​തു​ക്ക​ളാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​വൂ. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ദു​ബൈ ക​സ്റ്റം​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഏ​ത്​ രൂ​പ​ത്തി​ലു​ള്ള ക​ള്ള​ക്ക​ട​ത്തും ത​ട​യു​ന്ന​തി​ന്​ ദു​ബൈ ക​സ്റ്റം​സ്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ടെ​ർ​മി​ന​ൽ ഒ​ന്നി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ​സ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ സീ​നി​യ​ർ മാ​നേ​ജ​ർ ഖാ​ലി​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തി​നെ​ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191342/living-snake-monkeys-hand-luggage-blackmagic-act-arrest)