---
title: "#death | വിമാനത്തിൽ കയറാനിരിക്കെ പ്രവാസി  കുഴഞ്ഞു വീണ്​ മരിച്ചു "
english_title: "#expatriate #collapsed #died #boarding #plane"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191464/expatriate-collapsed-died-boarding-plane"
published_at: "2024-03-13T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1cbebc37b1_death.jpg"
keywords: []
---

# #death | വിമാനത്തിൽ കയറാനിരിക്കെ പ്രവാസി  കുഴഞ്ഞു വീണ്​ മരിച്ചു 

> **Lead Summary:** നാട്ടിലേക്ക്​ പോകാൻ വിമാനവും കാത്തിരിക്കവേ യു.പി സ്വദേശി കുഴഞ്ഞു വീണ്​ മരിച്ചു.

## Article Content

നാട്ടിലേക്ക്​ പോകാൻ വിമാനവും കാത്തിരിക്കവേ യു.പി സ്വദേശി കുഴഞ്ഞു വീണ്​ മരിച്ചു.

റിയാദ്​ കിങ്​ ഖാലിദ്​ എയർപ്പോർട്ടിൽ ഗാസിയാബാദ്​ മുസാഫർ നഗർ സ്വദേശി സലിം (48) ആണ്​ മരിച്ചത്​.

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക്​ നാട്ടിൽ പോകാൻ എയർപ്പോർട്ടിലെത്തി ബോഡിങ്​ പാസുമെടുത്ത്​ എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കു​മ്പോഴാണ്​ കുഴഞ്ഞുവീണത്​.

ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ്: ഷാഫി, മാതാവ്: ഫൗസാൻ ബീഗം, ഭാര്യ: ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191464/expatriate-collapsed-died-boarding-plane)